കൊടുങ്ങല്ലൂർ: കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖിനെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് യുത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് നിഷാഫ് കുരിയാപിള്ളി കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. കൊടുങ്ങല്ലുർ സ്വദേശിയും സി.പി.എം പ്രവർത്തകനുമായ അഡ്വ. കാരൂർ നന്ദകുമാറിനെതിരെയാണ് പരാതി. ബ്ളോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി ചെന്താമരാക്ഷൻ, മണ്ഡലം പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട്, യൂത്ത് കോൺഗ്രസ് ജനറൽ സെകട്ടറിമാരായ റൂവിൻ വിശ്വം തുടങ്ങിയവരും പരാതി നൽകാനെത്തിയിരുന്നു.