ചിറയിൻകീഴ്:മേയ് ദിനത്തോടനുബന്ധിച്ച് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് പണ്ടകശാല കൂട്ടുംവാതുക്കലിൽ ഉയർത്തിയ കൊടിയും തോരണവും കത്തിച്ച നിലയിൽ. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.കൊടിമരത്തിൽ നിന്നു കൊടി അഴിച്ചിറക്കി കത്തിച്ച നിലയിലായിരുന്നു.ഇതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ.സുഭാഷിന്റെ നേതൃത്വത്തിൽ നൂറ് കൊടികൾ സ്ഥാപിച്ചു.ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറി പി.മണികണ്ഠൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.വിജയകുമാർ, പി.മുരളി, സി.പി.എം ശാർക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വ്യാസൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഡ്വ.സലിംഷ, എം.ബിനു എന്നിവർ പങ്കെടുത്തു.