ചിറയിൻകീഴ് :അമൃത സ്വാശ്രയസംഘം ചിറയിൻകീഴ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സൗജന്യ മാസ്‌കുകളുടെ വിതരണോദ്ഘാടനം ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി നിർവഹിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ അമൃത സ്വാശ്രയ സംഘം ചിറയിൻകീഴ് യൂണിറ്റ് പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിച്ചു. മാസ്‌ക് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ഈ സമയത്ത് അമൃത സ്വാശ്രയ സംഘത്തിന്റെ സൗജന്യ മാസ്‌ക് വിതരണം ചിറയിൻകീഴ് നിവാസികൾക്ക് വലിയ ഒരു അനുഗ്രഹമാണെന്നും മാസ്‌ക് എല്ലാവരും ശീലമാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 3 മാസത്തേക്ക് സൗജന്യ മാസ്‌ക് വിതരണം ഉണ്ടായിരിക്കുമെന്ന് അമൃത സ്വാശ്രയസംഘം ചിറയിൻകീഴ് യൂണിറ്റ് പ്രസിഡന്റ് സി.വിഷ്‌ണുഭക്തൻ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് സ്വാഗതം പറഞ്ഞു. അമൃത സ്വാശ്രയസംഘം കൈമനം ആശ്രമം സെക്രട്ടറി സജീവ്, ഡോ.സുനിൽ ലത്തീഫ്, സിസ്റ്റർമാരായ വത്സലകുമാരി അമ്മ, ഉമാദേവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സ്വാശ്രയസംഘം രക്ഷാധികാരി ശിവദാസൻ, കൺവീനർ മീര എന്നിവർ പങ്കെടുത്തു.