ചിറയിൻകീഴ്:ശക്തമായ കാറ്റിലും മഴയിലും പെട്ട് തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിന് സന്നദ്ധ പ്രവർത്തനവുമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.എസ്.കൃഷ്ണകുമാറും സഹപ്രവർത്തകരും രംഗത്ത്.മുട്ടപ്പലത്ത് വയോധികയായ തങ്കമ്മയുടെ മേൽക്കൂര തകർന്ന വീട് പുനർനിർമ്മിക്കുന്നതിനായുള്ള സാധനസാമഗ്രികൾ എത്തിക്കുന്നതിനും മരം കടപുഴകി വീണ് തകർന്ന മുട്ടപ്പലത്തെ സുകുമാരൻ ചെട്ടിയാരുടെ കിണർ മോട്ടോർ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനും സംഘം നേതൃത്വം നൽകി.ദരിദ്ര വിഭാഗത്തിന്റെ കേടുപാടുകൾ പറ്റിയ വീടുകളും മറ്റും വാസയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന് അഡ്വ.എസ്.കൃഷ്ണകുമാർ അറിയിച്ചു.പൊതുപ്രവർത്തകരായ മുട്ടപ്പലം സജിത്ത്,എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ, അനു.വി.നാഥ്,അഴൂർ രാജു,സോനു,അശോകൻ,തെറ്റിച്ചിറ മോഹനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.