ചിറയിൻകീഴ്: കൊവിഡ് 19 രോഗലക്ഷണമുള്ളവരുടെ സ്വാബ് വേഗത്തിൽ എടുക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഉതകുന്ന ത്രോട്ട് സ്വാബ് കിയോസ്ക് റോട്ടറി ക്ളബ്ബും യംഗ് മെൻസ് ഇന്ത്യയും ചേർന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിക്ക് സൗജന്യമായി നൽകി. ഇവിടെ നിന്ന് 164 പേരുടെ സാംമ്പിളുകൾ ഇതിനകം ശേഖരിച്ചു. ഐസൊലേഷൻ വാർഡുകളും സജമാക്കിയിട്ടുണ്ട്. റോട്ടറി പാസ്റ്റ് അസിസ്റ്റന്റ് ഗവർണർ റോട്ടറി കെ.അലക്സ്,മെമ്പർ അഭിലാഷ് എ.സി,ചെയർ യംഗ് മെൻസ് ഇന്ത്യൻ ജാക്ക് ബെൻ വിൻസന്റ്, മെമ്പർ‌ അൻസാർ ആസാദ് എന്നിവരിൽ നിന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ചേർന്ന് കിയോസ്ക് ഏറ്റുവാങ്ങി ആശുപത്രിക്ക് കൈമാറി.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഡോക്ടർ സുനിൽ ലത്തീഫ്,ഡോ.നീമ, ഡോ.നിയാസ് തുടങ്ങിയവർ പങ്കെടുത്തു.