വർക്കല:ലോക്ക് ഡൗൺ കാലത്ത് അയിരൂർ എം.ജി.എം സ്കൂൾ ഭക്ഷ്യധാന്യ കിറ്റുകളും ബാലസാഹിത്യ കൃതികളും കോളനികളിൽ എത്തിച്ചു.ചാവർ കോട്, മലവിള കോളനി, വേങ്കോട് കോളനി,മുളളവൻ ചാണി കോളനി,എന്നിവിടങ്ങളിലാണ് സ്കൂൾ അധികൃതരും പി.ടി.എ അംഗങ്ങളും ചേർന്ന് നിത്യോപയോഗ സാധനം എത്തിച്ചത്.കോളനികളിലെ കുട്ടികളെ വായന ശീലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാല സാഹിത്യ കൃതികളും എത്തിച്ചത്.സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ പി.കെ.സുകുമാരൻ, പ്രിൻസിപ്പൽ ഡോ.എസ്.പൂജ,പി.ടി.എ പ്രസിഡന്റ് അഡ്വ.ബി.ഷാലി,വൈസ് പ്രസിഡന്റ് ബി.രണദേവ്,ഡോ.സജിത്ത് വിജയരാഘവൻ,അദ്ധ്യാപകരായ അനിഷ്കർ,ബിനുകുമാർ,ശരത്,എസ്.വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.