ആറ്റിങ്ങൽ:ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർ‌ഡ് അംഗങ്ങൾക്ക് സൗജന്യ ധനസഹായം നൽകും.ബസ്, ഗുഡ്‌സ്, ടാക്‌സി, ഓട്ടോ തൊഴിലാളികൾക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കിലും 1991 ലെ ഓട്ടോറിക്ഷ പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് 2000 രൂപ വീതവും 2004 ലെ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് പദ്ധതിയിലുള്ളവർക്ക് 1000 രൂപ വീതവുമാണ് ധനസഹായം നൽകാൻ തീരുമാനിച്ചത്.