ആറ്റിങ്ങൽ:ലോക്ക് ഡൗൺ നിയമ ലംഘനം നടത്തിയ മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.വി.ജയകുമാർ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.പി.അംബിരാജ്, ഡി.സി.സി സെക്രട്ടറി ജോസഫ് പെരേര,വക്കം.വി.ആർ.സുകുമാരൻ എന്നിവർ നേതൃത്വം നൽകി.മണ്ഡലം പ്രസിഡന്റ്‌മാരായ ഉണ്ണികൃഷ്ണൻ തോട്ടവാരം,സതീഷ്.എസ്,എം.എച്ച്.അഷറഫ്,കൗൺസിലർ ആർ.എസ്.പ്രശാന്ത് എന്നിവർ പങ്കെടുത്തു.