ആറ്റിങ്ങൽ: ജൈവ കാർഷിക മണ്ഡലം പദ്ധതിയുടെ ഭാഗമായി കൊവിഡ് അതിജീവന കൃഷിക്ക് ആറ്റിങ്ങൽ മണ്ഡലത്തിൽ തുടക്കമായി. ഒമ്പത് പഞ്ചായത്തുകളിലെയും നഗരസഭയിലെയും തരിശു ഭൂമിയിൽ പാട്ട കൃഷി,സംഘകൃഷി എന്നീ മാർഗങ്ങളിലൂടെ കൃഷിയോഗ്യമാക്കാൻ പദ്ധതിയിലൂടെ സാധിച്ചതായി ബി.സത്യൻ എം.എൽ.എ പറഞ്ഞു.സ്‌കൂളുകൾ,സംഘടനകൾ,കൂട്ടായ്മകൾ,വ്യക്തികൾ എന്നിവരെല്ലാം പദ്ധതിയിൽ അംഗങ്ങളാണ്.വിതരണം ചെയ്‌ത വിത്തുകളും തൈകളും വിവിധ സംഘടനാ പ്രതിനിധികൾ ഏറ്റുവാങ്ങി.
|
|||||