ബാലരാമപുരം:സാഹിത്യകാരി ജസീന്തമോറീസ് എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച പറയുവാനാകാതെ എന്ന ഷോർട്ട് ഫിലിമിന്റെ യൂട്യൂബ് ചാനൽ പ്രകാശനം നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം കാർത്തികേയൻ,​ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ,​റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ജയകുമാർ,​ഗാന്ധിഭവൻ പ്രതിനിധി ശ്രീകുമാർ,​ഷോർട്ട് ഫിലിമിന്റെ നിർമ്മാതാവ് അരവിന്ദ് എന്നിവർ സംബന്ധിച്ചു.