കല്ലമ്പലം: ചാരായം നിർമിച്ചുവിറ്റ യുവാവ് പിടിയിൽ. മണമ്പൂർ കാവുവിള വീട്ടിൽ രഞ്ജിത് (32) ആണ് പിടിയിലായത്. മണമ്പൂർ, നാലുമുക്ക് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വാറ്റുചാരായം വിൽക്കുന്നുവെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. നാല് ലിറ്റർ ചാരായവും, ചാരായം വിറ്റ പണവും കണ്ടെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹോദരൻ ഓടി രക്ഷപ്പെട്ടു. സഹോദരനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ, സബ് ഇൻസ്പെക്ടർ നിജാം.വി, അഡി. സബ് ഇൻസ്പെക്ടർ എം.കെ സക്കീർഹുസൈൻ, സി.പി ഒ മാരായ പ്രശാന്ത്, സുബൈറുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.