പാലോട്:നന്ദിയോട് സർക്കാർ ഹോമിയോ ആശുപത്രി ആലംപാറ ശ്രീനാരായണ ഗ്രന്ഥശാലയുടെ സഹകരണത്തോടെ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രാജേഷ് സെക്രട്ടറി പി.എസ്.സോണി എന്നിവർ നേതൃത്ത്വം നൽകി.