വിതുര:ഐ.എൻ.ടി.യു.സി ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനം ആഘോഷിച്ചു.ഐ.എൻ.ടി.യു.സി ആനപ്പാറ മണ്ഡലം പ്രസിഡന്റ് എ.ഇ.ഈപ്പൻ പതാക ഉയർത്തി.സി.ഐ.ടി.യു വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലും മേയ് ദിനം ആഘോഷിച്ചു.സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മേയ് ദിനാഘോഷം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്. പ്രേംകുമാർ ഉത്‌ഘാടനം ചെയ്തു.