കടയ്ക്കാവൂർ: സംസ്ഥാന അക്ഷര വൃക്ഷം സമാഹാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു നല്ല നാളേക്കായി എന്ന കവിതയെഴുതിയ കെച്ചു കവിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അബിജിത്ത് സാജുവിനെയാണ് മന്ത്രി ഫോണിൽ അഭിനന്ദനമറിയിച്ചത്. അഞ്ചുതെങ്ങ് കായിക്കര അർജ്ജുൻ നിവാസിൽ സാജു-സൗമ്യ ദമ്പതികളുടെ മകനാണ് അബിജിത്ത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ നിന്നെത്തിയ 40000ലധികം കവിതകളിൽ നിന്നു പ്രസിദ്ധീകരണത്തിനായി ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടവയിലാണ് ഈ കൊച്ചുമിടുക്കന്റെ കവിതയുമുണ്ടായിരുന്നത്.