കാട്ടാക്കട: എക്സെെസിനെ കണ്ടു ഭയന്നോടുന്നതിനിടയിൽ തോട്ടിൽ വീണ് മരിച്ച രാജേന്ദ്രൻ കാണിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടും,കെ.എസ്.ശബരീനാഥൻ എം.എൽ.എയ്ക്കെതിരെ കേസെടുത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി കാട്ടാക്കട പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ്‌ സത്യദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ച ധർണ ഡി.സി.സി വൈസ് പ്രസിഡന്റ്‌ എസ്.ജലീൽ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു.ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ.ബൈജു,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.ആർ. ഉദയകുമാർ,കട്ടയ്ക്കോട്‌ തങ്കച്ചൻ,എ.സുകുമാരൻ നായർ,രാഘവലാൽ,ലിജു സാമുവൽ എന്നിവർ പങ്കെടുത്തു.