വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഒ.പി സമയം പുന ക്രമീകരിച്ചതായി ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും ഫിസിഷ്യൻ, പീഡിയാട്രീഷൻ, ഗൈനക്കോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇ.എൻ.റ്റി എന്നീ വിഭാഗങ്ങളിൽ രാവിലെ മുതൽ വൈകിട്ടു വരെ ഒ.പി ഉണ്ടായിരിക്കും. വിവരങ്ങൾക്ക് ഫോൺ: 9400050200,0470-2602248