ആറ്റിങ്ങൽ: മുദാക്കൽ പഞ്ചിയമ്മ ക്ഷേത്രത്തിനു സമീപമുള്ള വീട്ടിൽ ചാരായം വാറ്റി വില്പന നടത്തിവന്നിരുന്ന പുളിമാത്ത് കാട്ടുംപുറം ബിനുനിവാസിൽ ബിജു( 38)​, കാട്ടുംപുറം ഷാനവാസ് മൻസിലിൽ ഷാനവാസ് (28)​, കാട്ടുംപുറം രഞ്ജിനി മന്ദിരത്തിൽ രഞ്ജിത് (37),​ കാട്ടുംപുറം ശിവകൃപ വീട്ടിൽ സുരേഷ് (30)​ എന്നിവരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നു 15 ലിറ്റർ വാഷും 2.5 ലിറ്റർ വാറ്റ് ചാരായവും വൈദ്യുതിയുടെ സഹായത്താലുള്ള വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരമാണ് ഇവരെ കുടുക്കിയത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി ബേബിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ സി.ഐ വി.വി ദിപിൻ,​ എസ്.ഐ മാരായ സനൂജ്,​ ജോയ്.കെ,​ എ.എസ്.ഐമാരായ ജയൻ,​ താജ്ജുദ്ദീൻ,​ എസ്.സി.പി.ഒ മാരായ ശ്രീജൻ,​ രാജീവ്,​ സി.പി.ഒമാരായ ബിനു,​ ഇന്ദ്രജിത്ത്,​ ഡ്രൈവർ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.