മലയിൻകീഴ് : പൊലീസ് നടത്തിയ റെയ്‌ഡിൽ ചാരായ നിർമ്മാണത്തിലേർപ്പെട്ട വിളപ്പിൽശാല നൂലിയോട് അമ്പാടി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ചെറുപാറ ലക്ഷ്മി ഭവനിൽ വിക്രമൻ നായരെ(53) പിടികൂടി.50 ലിറ്റർ വാഷ് ,ഗ്യാസ് അടുപ്പ്,പാത്രങ്ങൾ,അസംസ്കൃത സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു.വിളപ്പിൽശാല സി.ഐ.സജിമോൻ,എസ്.ഐ.വി.ഷിബു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.