pic

ലണ്ടൻ: കൊവിഡിൻെറ പശ്ചാത്തലത്തിൽ യു.കെയിലെ വിസ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി.യു.കെ വിസ ആൻഡ് സിറ്റിസൺഷിപ്പ് ആപ്ളിക്കേഷൻ സെന്ററുകളും സർവീസ് ആൻഡ് സപ്പോർട്ട് സെന്ററുകളും ലോക്ക്ഡൗൺ മൂലം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ അപ്പോയിന്റ്‌മെന്റുകൾ ഇപ്പോൾ നൽകില്ല. ഈ കാലയളവിൽ ലഭിച്ച അപ്പോയിന്റ്‌മെന്റുകളെല്ലാം റദ്ദാക്കി.

ജനുവരി 24നും മേയ് 31നും ഇടയിൽ കാലാവധി അവസാനിക്കുന്ന വിസകൾ നീട്ടുന്നതിന് അപേക്ഷ സ്വീകരിക്കും.. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. അപേക്ഷാ ഫീസിൽ ഇളവില്ല. സംരംഭകത്വ വിസയുള്ളവർ ചുരുങ്ങിയത് 2 ജീവനക്കാർക്ക് തുടരെ 12 മാസത്തേക്ക് തൊഴിൽ നൽകിയിരിക്കണം എന്ന നിബന്ധന താത്കാലികമായി ഒഴിവാക്കി. സ്‌പോൺസറുണ്ടെങ്കിൽ വിസ അനുവദിക്കപ്പെടും മുൻപു തന്നെ പഠനം ആരംഭിക്കാൻ വിദേശ വിദ്യാർഥികൾക്ക് അനുമതി ലഭിക്കും.