വെള്ളറട:കൊവിഡ് ഹോമിയോ പ്രതിരോധത്തിന്റെ ഭാഗമായി ഹോമിയോ മരുന്ന് വിതരണം ചെയ്തു.ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും എണ്ണായിരത്തോളം കുടുംബങ്ങൾക്ക് ആവശ്യമായ ഹോമിയോ മരുന്ന് ആര്യങ്കോട് സർക്കാർ ഹോമിയോ ഡിസ് പെൻസറിയിൽ നിന്നും വിതരണം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.അനിലറാണി, പഞ്ചായത്ത് പ്രസിഡന്റ് കെ.അനിലിന് മരുന്ന് കൈമാറി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വീരേന്ദ്രകുമാർ,അനീഷ് ചൈതന്യ, എസ്.സുനില തുടങ്ങിയവർ പങ്കെടുത്തു.