വെഞ്ഞാറമൂട് /മുടപുരം :ലോക്ക് ഡൗണിനെ മൂലം വെഞ്ഞാറമൂട് മേഖലയിലെ വിവിധ പ്രദേശങ്ങളൂ കുടുങ്ങിയ 13 അന്യസംസ്ഥാന തൊഴിലാളികൾ ഇന്നലെ ജാർഖണ്ഡിലേക്ക് മടങ്ങി.വെഞ്ഞാറമൂട് സി.ഐ വിജയരാഘവന്റെ നേതൃത്വത്തിൽ പൊലീസും, ആരോഗ്യ പ്രവർത്തകരും പരിശോധന നടത്തി.വൈദ്യ പരിരോധനയടക്കം രജിസ്ട്രേഷൻ പൂത്തിയാക്കിയ ശേഷമാണ് ഇവരെ യാത്രയാക്കിയത്.ഇവർ താമസിക്കുന്ന ക്യാമ്പുകളിൽ വെഞ്ഞാറമൂട് ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷജിൻ,സുധീർ എന്നിവർ നേരിട്ടെത്തിയാണ് നടപടി ക്രമം പൂർത്തിയാക്കിയത്.വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലെ നാലു പഞ്ചായത്ത്കളിൽ നിന്നായി എഴുനൂറിലധികം അഥിതി തൊഴിലാളികൾ സ്വദേശത്ത് മടങ്ങാനായി രജിസ്ട്രർ ചെയ്തിട്ടുണ്ട് . എസ്.ഐ പുരുഷോത്തമൻ നായരുടെ നേതൃത്വത്തിൽ പൊലീസ് ജീപ്പുകളിലാണ് യാത്രയാക്കിയത്.വർക്കല,കല്ലമ്പലം,കടയ്ക്കാവൂർ, ആറ്റിങ്ങൽ, മംഗലപുരം എന്നിവിടങ്ങളിൽ നിന്നുള്ള 197 അന്യ സംസ്ഥാന തൊഴിലാളികൾ മംഗലപുരത്തു നിന്നും പുറപ്പെട്ടു. മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു,വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി,മംഗലപുരം പൊലീസ് എസ്.എച്ച്‌.ഒ പി.ബി.വിനോദ്,സബ് ഇൻസ്പെക്ടർ തുളസീധരൻ,ഹെൽത്ത്‌ ഇൻസ്പെക്ടർ അഖിലേഷ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ എന്നിവർ സന്നിഹിതരായിരുന്നു.