നെയ്യാറ്റിൻകര: പ്രതിരോധ പ്രവർത്തക്കരുടെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിയ ആൾ പിടിയിൽ. മധുര സോളപുരം തിരുമംഗലം വിനായക നഗർ തെരുവിൽ ഗണേശൻ (54) ആണ് അമരവിള ചെക്ക് പോസ്റ്റ് ഏക്സൈസ് സംഘത്തിന്റെ പിടിയിലായത്.ഇന്നലെ പുലർച്ചെ 5.30ന് തമിഴ്നാട്ടിലെ മധുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കോഴിമുട്ട കയറ്റിവന്ന ലോറിയിൽ സംസ്ഥാന അതിർത്തിയിൽ വന്നിറങ്ങുകയും അവിടെ നിന്ന് പ്രദേശവാസിയാണെന്ന നിലയിൽ കേരളത്തിലേക്ക് കടന്ന ഗണേശൻ കാൽനടയായി ചെക്ക് പോസ്റ്റ് കടക്കുവാൻ ശ്രമിക്കവെയാണ് സി.ഐ ആൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.തുടർന്ന് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ഇയാളെ തിരുവനന്തപുരം മാർ ഇവാനിയാന്ന് കോളേജിൽ പ്രവർത്തിക്കുന്ന ക്വാറന്റൈനിലേക്ക് മാറ്റി.