നെയ്യാറ്റിൻകര: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡി.സി.സി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എം. മുഹിനുദീൻ, ജോസ് ഫ്രാങ്ക്ളിൻ, അഡ്വ. വിനോദ്സെൻ, നഗരസഭ ഉപാദ്ധ്യക്ഷൻ ഗ്രാമം പ്രവീൺ, ക്ഷീര കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നെയ്യാറ്റിൻകര അജിത്, മണലൂർ ഗോപകുമാർ, അഹമദ് ഖാൻ, വഴുതൂർ അനിൽ ,റോയ്, ശങ്കർ, എന്നിവർ പങ്കെടുത്തു.