ബാലരാമപുരം:കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട ടാക്സി,​കോൺട്രാക്റ്റ് കാരേജ് വാഹനത്തൊഴിലാളികൾക്ക് സഹായം നൽകണമെന്നാവശ്യപ്പെട്ട് കാരുണ്യ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കെ.ഡി.എച്ച് സംസ്ഥാന സെക്രട്ടറി രന്ദീപ് മൂന്ന് പടിക,​ പ്രസിഡന്റ് സന്ദീപ് കൈന്നൂർ,​ ട്രഷറർ ജോളി തൃശൂർ എന്നിവരുടെ നേത്യത്വത്തിലാണ് നിവേദനം നൽകിയത്.