തിരുവനന്തപുരം: മണക്കാട് പുത്തൻകോട്ടയിൽ വൈദ്യുത പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയോടെയാണ് സംഭവം. പേരകം ഗണപതി ക്ഷേത്രത്തിന് സമീപത്തെ ആൽമരം വൈദ്യുത പോസ്റ്റിന് മുകളിലേക്ക് മറിഞ്ഞുവിഴുകയായിരുന്നു. തുടർന്നാണ് പോസ്റ്റും മരവും കൂടി റോഡിലേക്ക് വീണത്. യാത്രക്കാരെ സാരമായ പരിക്കുകളോടെ ഫോർട്ട് പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സെത്തിയാണ് പോസ്റ്റും മരവും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പോസ്റ്റ് വീണതിന് പിന്നാലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് വൻദുരന്തം ഒഴിവാക്കി.
ഫോട്ടോ: ബൈക്കിന് മുകളിൽ
വൈദ്യുത പോസ്റ്ര് വീണപ്പോൾ