ആറ്റിങ്ങൽ: ആയുഷ് മിഷൻ ആവിഷ്കരിച്ച കൊവിഡ് പ്രതിരോധ ചികിത്സയുടെ ഭാഗമായുള്ള മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം നടന്നു.
ആയുർവേദ, ഹോമിയോ, യുനാനി, സിദ്ധ മരുന്നുകളാണ് പ്രതിരോധ ശേഷി വർദ്ധനയ്ക്കായി നൽകുക. മണ്ഡലത്തിലെ എല്ലാ വീടുകളിലും പ്രതിരോധ മരുന്ന് എത്തിക്കുന്നതിനായുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്ന് അഡ്വ. ബി.സത്യൻ എം.എൽ.എ അറിയിച്ചു. പ്രതിരോധ മരുന്ന് വിതരണം എം.എൽ.എ നിർവഹിച്ചു. ഫെറ ചെയർമാൻ ഉണ്ണി ആറ്റിങ്ങൽ, മുതിർന്ന പത്ര പ്രവർത്തകൻ ജയപാലൻ, വ്യാപാരി വ്യവസായി പ്രതിനിധി തുളസീ മണി എന്നിവർ മരുന്ന് സ്വീകരിച്ചു.
ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. നവ പ്രകാശ്, എം. രഘു, സുഭാഷ് , അമ്പിളി പ്രകാശ്, രാജലക്ഷ്മി അമ്മാൾ, ഐ.എസ്. ദീപ, ബി. വിഷ്ണു, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോജക്ട് മാനേജർ ഡോ. എം. സുഭാഷ്, ഡി.എം.ഒ (ഹോമിയോ) ഡോ. സി.എസ്. പ്രദീപ് എന്നിവർ പങ്കെടുത്തു.