നെടുമങ്ങാട് : സംസ്ഥാന സർക്കാരിന്റെ 'വിശപ്പ് രഹിത കേരളം പദ്ധതി' യുടെ ഭാഗമായി നെടുമങ്ങാട് നഗരസഭയിലെ നാലാമത്തെ ജനകീയ ഹോട്ടൽ 'സുഭിക്ഷം" ഇരിഞ്ചയത്ത് പ്രവർത്തനമാരംഭിച്ചു.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം നിർവഹിച്ചു. ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇരുപത് രൂപക്ക് ഉച്ചയൂണ് പാഴ്‌സലായി നൽകുകയാണ് ചെയ്യുന്നത്.കുടുംബശ്രീ പ്രവർത്തകർക്ക് ചുമതല നൽകിയിട്ടുള്ള ജനകീയ ഹോട്ടലിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി നേതാക്കളും പങ്കെടുത്തു.