norka


തിരുവനന്തപുരം: നാട്ടിലെത്തിയ വിദേശ മലയാളികൾക്കുള്ള 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് തെളിവായി ചേർക്കേണ്ടതില്ലെന്ന് നോർക്ക അറിയിച്ചു.

നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പേജ് അപ് ലോഡ് ചെയ്താൽ മതിയെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു. ജനുവരി ഒന്നുമുതൽ തിരിച്ചെത്തിയവർക്കാണ് അർഹത. വിസയുടെ കാലാവധി കഴിയാത്തവർക്കും ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചശേഷം വിസ കാലാവധി കഴിഞ്ഞവർക്കും ആനുകൂല്യം ലഭിക്കും.

www.norkaroots.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സേവിംഗ്‌സ് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ / സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ /ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പരും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.