photo

നെടുമങ്ങാട് : താലൂക്കിൽ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികൾ ഇന്നലെ സ്വദേശത്തേക്ക് മടങ്ങി.മലയിൻകീഴ്,വിളപ്പിൽശാല,കാട്ടാക്കട,പാലോട് എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്ത് ജോലി നോക്കിയിരുന്ന 80 തൊഴിലാളികളാണ് മടങ്ങിയത്.നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാർ,ഡിവൈ.എസ്.പി സ്റ്റുവർട്ട് കിലർ,സി.ഐ രാജേഷ്‌കുമാർ,ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, എസ്.ഐമാരായ സുനിൽഗോപി, ശ്രീകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മുന്നൊരുക്കങ്ങൾ.