തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നു വന്ന വയനാട് സ്വദേശിയും രോഗിയുമായി സമ്പർക്കത്തിലായിരുന്ന കണ്ണൂർ സ്വദേശിയുമാണ് പുതിയ രോഗബാധിതർ. 32 ദിവസത്തെ ഇളവേളയ്ക്കുശേഷമാണ് വയനാട്ടിൽ രോഗബാധയുണ്ടായത്.

ഇന്നലെ എട്ടു പേർ രോഗമുക്തി നേടി. കണ്ണൂരിലും (6), ഇടുക്കിയിലുമാണ് (2)നെഗറ്റീവായത്. ഇതോടെ ഇതുവരെ 400 പേർ രോഗമുക്തി നേടി.

ആശുപത്രികളിൽ: 96 പേർ

നിരീക്ഷണം: 21,894 പേർ

വീടുകളിൽ: 21,484

ആശുപത്രികളിൽ: 410

ഇന്നലെ ആശുപത്രിയിലായത്: 80

സാമ്പിൾ പരിശോധന: 31,183

ലഭിച്ച നെഗറ്റീവ്: 30,358

ഗ്രൂപ്പ് സാമ്പിൾ: 2093

നെഗറ്റീവ്: 1234

പുതിയ ഹോട്ട് സ്പോട്ട് ഇന്ന്

വെള്ളിയാഴ്ച ആർക്കും രോഗബാധ സ്ഥിരീകരിക്കാത്തിനാൽ ഇന്നലെ ഹോട്ട്സ്പോട്ട് പുതുതായി വന്നില്ല. പുതിയ രണ്ടു രോഗികളുടെ സ്വദേശമായ വയനാടിലെയും കണ്ണൂരിലെയും പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഹോട്ട് സ്പോട്ട് ഇന്ന് പ്രഖ്യാപിക്കും. നിലവിൽ 80 ഹോട്ട് സ്പോട്ടുണ്ട്.