വക്കം:ഭാര്യയും മക്കളും ഉപേക്ഷിച്ച് തെരുവിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. കീഴാറ്റിങ്ങൽ സ്വദേശി രാജേന്ദ്രനെയാണ് (70) കാൽ പുഴുവരിച്ച നിലയിൽ കീഴാറ്റിങ്ങൽ വിളയുംമൂല ജംഗ്ഷനിൽ അവശനിലയിൽ കണ്ടത്.വൃദ്ധനെ പെരുംകുളം അൻസറിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരം അറിഞ്ഞ് കടയ്ക്കാവൂർ പൊലീസും വാർഡ് മെമ്പറായ മധുസൂദനൻ നായർ കടയ്ക്കാവൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തൃദീപ് എന്നിവർ സ്ഥലത്തെത്തി.108 ആംബുലൻസിൽ ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.