മലയിൻകീഴ് :കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണപ്പുറം വാർഡിലെ ആശാ വർക്കറും സി.ഐ.ടി.യു അംഗവുമായ ശോഭാറാണി ഒരു മാസത്തെ ഓണറേറിയം 4500 രൂപ സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറിയും കരകൗശല കോർപ്പറേഷൻ ചെയർമാനുമായ കെ.എസ്.സുനിൽകുമാറിന് കൈമാറി.മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് അംഗവുമായ വി.എസ് ശ്രീകാന്ത് ,സി.പി.എം.എര്യ കമ്മിറ്റി അംഗം കെ.ജയചന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ശിവപ്രസാദ് എന്നിവർ പങ്കെടുത്തു:മികച്ച പ്രവർത്തനം നടത്തിയ ആശാ വർക്കർമാരെ കെ.എസ്.സുനിൽ മാർ ആദരിച്ചു.