കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ താത്കാലിക ജീവനക്കാർക്ക് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ നൽകിയ ഭക്ഷ്യക്കിറ്ര് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ. ബൈജു നിർവഹിച്ചു. എസ്.വി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ടി.ഒ പ്രസാദ്, ആർ. ഉദയകുമാർ, ബി. സത്യൻ തുടങ്ങിയവർ സംസാരിച്ചു.