തിരുവനന്തപുരം വനിതാ ജൻധൻ അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ അനുവദിച്ച രണ്ടാം ഗഡുവായ 500 രൂപ വിതരണം ചെയ്യാൻ ബാങ്കുകളിൽ നാളെ മുതൽ സംവിധാനം ഏർപ്പെടുത്തി. അക്കൗണ്ട് നമ്പരിന്റെ അവസാന അക്കമനുസരിച്ച് നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യും.

പിൻവലിക്കുന്ന തിയതി

മേയ് 4- അവസാന അക്കം പൂജ്യം,​ ഒന്ന്

5- രണ്ട്,​ മൂന്ന്

6- നാല്,​ അഞ്ച്

8- ആറ്,​ ഏഴ്.

11- എട്ട്,​ ഒമ്പത്