little-kids

തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രതിരോധ പാഠങ്ങൾ പകർന്ന് 20 രാജ്യത്തെ 60 കുട്ടികൾ അണിനിരന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ഭാഷയുടെ അതിർവരമ്പുകളില്ലാതെ ലോകം ഒന്നാണെന്ന സന്ദേശവുമായി എത്തുന്ന ' ലിറ്റിൽ കിഡ്സ് ബിഗ് അഡ്വൈസ് ' എന്ന ഷോർട്ട് ഫിലിമാണ് ശ്രദ്ധേയമാവുന്നത്. ജയറാം സ്ഥാണുമാലയനാണ് സംവിധാനം. മൂന്ന് വയസുമുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളാണ് 13 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉറുദു, മലയ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് കുട്ടികൾ സന്ദേശം നൽകുന്നത്. നിമൽ രാജാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രതീക്ഷ ജയറാം ശബ്ദം നൽകി. എഡിറ്റിംഗ് ജയരാമൻ. ഫെമി ഇന്റർനാഷണൽ കമ്പനിക്കുവേണ്ടി രാജീവ് കുമാർ .എസ്, രതീഷ് .കെ.വി, ലിജു വിജയ്, ശംഭുദാസ് .പി.കെ എന്നിവരാണ് ചിത്രം നിർമ്മിച്ചത്.