kudumbasree

തിരുവനന്തപുരം:കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി പ്രഖ്യാപിച്ച മുഖ്യമന്ത്രി സഹായ ഹസ്ത വായ്പ വിതരണം സംബന്ധിച്ച് ബാങ്ക് ഓഫ് ഇന്ത്യയും കുടുംബശ്രീയും തമ്മിൽ ധാരണ പത്രം ഒപ്പിട്ടു.കുടുംബശ്രീ ഡയറക്ടർ ഹരികിഷോറും ബാങ്ക് ഒഫ് ഇന്ത്യ ഏരിയ മാനേജർ ആർ.രാജേഷും സീനിയർ മാനേജർ സുരേഷ് തമ്പിയും ധാരണ പത്രത്തിൽ ഒപ്പിട്ടു.ഒരംഗത്തിന് പരമാവധി 20000 രൂപ നിരക്കിൽ ഒരു അയൽക്കൂട്ടത്തിന് 4 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കുന്ന ധാരണയാണ് ഒപ്പു വച്ചത്.ഇതിന്റെ പലിശ വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്.