തിരുവനന്തപുരം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 2189 പേർക്കെതിരെ ഇന്നലെ കേസടുത്തതായി പൊലീസ് മേധാവി അറിയിച്ചു. ലോക്ക് ഡൗൺ ലംഘിച്ചതിന് സംസ്ഥാനത്താകെ ഇന്നലെ 3460 പേർക്കെതിരെ കേസെടുത്തു. 3386 പേരാണ് അറസ്റ്റിലായത്. 2132 വാഹ​ന​ങ്ങളും പിടി​ച്ചെ​ടു​ത്തു.