തിരുവനന്തപുരം:കോവിഡ് കാലത്ത് ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് കൈത്താങ്ങാവാൻ നഗരസഭ.
ഈ സാഹചര്യത്തിൽ സർക്കാ‌ർ ആശുപത്രികളിൽ മാത്രമായി ഡയാലിസിസ് നടത്താൻ കഴിയാത്തതിനാലാണ് സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ഡയാലിസിസ് നടത്തുന്നവർക്ക് സഹായം നൽകാൻ നഗരസഭ തീരുമാനിച്ചതെന്ന്‌ മേയർ കെ. ശ്രീകുമാർ അറിയിച്ചു. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഈ സേവനം ലഭ്യമാവുക. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളുമായി നഗരസഭ ഉടൻ കരാറിലേർപ്പെടും. ആനുകൂല്യം ലഭിക്കുന്നതിനായി രോഗികൾ ഡോക്ടറുടെ കുറിപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി ബന്ധപ്പെട്ട വാർഡ് കൗൺസിലർ സാക്ഷ്യപ്പെടുത്തി ഹെൽത്ത് സർക്കിൾ മുഖേന നഗരസഭ ഹെൽത്ത് ഓഫീസർക്ക് സമർപ്പിക്കണം.