തിരുവനന്തപുരം : കൊവിഡ് രോഗബാധയ്ക്ക് സാദ്ധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രായമായവർ, കിഡ്‌നി, ഹൃദ്രോഗം കാൻസർ തുടങ്ങിയ രോഗമുള്ളവർ, എന്നിവരുടെ സംരക്ഷണത്തിനായി പ്രാദേശിക നിരീക്ഷണ സമിതികൾ രൂപീകരിക്കും.
കോർപ്പറേഷൻ, പഞ്ചായത്ത്, മുൻസിപ്പിലിറ്റി വാർഡുകൾ തോറും നിരീക്ഷണ സമിതികൾ പ്രവർത്തിക്കും. നാട്ടുകാരുടെ പ്രതിനിധി, വാർഡ് മെമ്പർ, സ്ഥലം എസ്.ഐ, വില്ലേജ് ഓഫീസർ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥൻ, സന്നദ്ധസംഘടനാ പ്രതിനിധി, അങ്കണവാടി അദ്ധ്യാപിക, കുടുംബശ്രീ, പെൻഷനേഴ്‌സ് യൂണിയൻ പ്രതിനിധികൾ, ആശാ വർക്കർ എന്നിവരടങ്ങുന്നതാണ് സമിതി.
സമിതി ബോധവത്കരണവും സംരക്ഷണ പ്രവർത്തനങ്ങളും നടത്തും. വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളിൽ എത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കാര്യത്തിലും സമിതി ശ്രദ്ധ കേന്ദ്രീകരിക്കും.