kpcc

തിരുവനന്തപുരം: കേന്ദ്ര,​ സംസ്ഥാന സർക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ എത്രയും വേഗം ഇന്ത്യയിലേക്ക് മടക്കിയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് 6ന് വൈകിട്ട് 6 മണിക്ക് ബൂത്ത് തലത്തിൽ 25,​000 കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി തെളിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. വീഡിയോ കോൺഫറൻസ് വഴി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.