thomas-isaac

തിരുവനന്തപുരം: ലോക്ക് ഡൗൺ നീണ്ടുപോകുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ഏപ്രിലിലെ ജി.എസ്. ടി വരുമാനം 400 കോടിരൂപയാണ്. കഴിഞ്ഞ വർഷം ഈ സമയം 1951.66 കോടി രൂപ കിട്ടിയിരുന്നു. കേന്ദ്രം ജി.എസ്. ടി നഷ്ടപരിഹാര ഗഡു ഉടൻ നൽകണം. ഈ മാസം ശമ്പളവും പെൻഷനും കൊടുക്കാൻ 3900 കോടി വേണം. ചൊവ്വാഴ്ച 1000 കോടി കടമെടുക്കും.

കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് 80,000 കോടി രൂപയുടെതെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. കേന്ദ്ര ബഡ്ജറ്റിൽ 15236.64 കോടി രൂപ കേന്ദ്രനികുതി വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ഇതുപ്രകാരം 1269.72 കോടി രൂപ പ്രതിമാസം കിട്ടണം.എന്നാൽ, 894.53കോടി രൂപ മാത്രമാണ് കിട്ടിയത്.