തിരുവനന്തപുരം: നഗരങ്ങളിലെ ഗതാഗത സംവിധാനം നവീകരിക്കാനും പുതിയ ബസുകൾ വാങ്ങാനും ആയിരം കോടി രൂപ അനുവദിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
സാമൂഹ്യ അകലം പാലിച്ച് ബസ് സർവീസുകൾ നടത്തുമ്പോൾ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ ഡീസലിന്റെ എക്സൈസ് തീരുവ, അധിക എക്സൈസ് തീരുവ എന്നിവ ഒഴിവാക്കമെന്ന് അഭ്യർത്ഥിച്ചു. ഇവ ഒഴിവാക്കിയാൽ ലിറ്ററിന് 18.83 രൂപ കുറയും. ഇക്കാര്യം മന്ത്രിയുമായുള്ള വീഡോയോ കോൺഫറൻസിലും എ.കെ.ശശീന്ദ്രൻ ചൂണ്ടികാട്ടിയിരുന്നു. 12 കോടി രൂപയുടെ നിർഭയ ഫണ്ട് കേരളത്തിന് ലഭിച്ചിട്ടില്ല, തമിഴ്നാട്ടിൽ നിന്നു ബി.എസ് ഫൈവ് ബസുകൾ എത്തിക്കാനും എല്ലാ വർക്ക് ഷോപ്പുകളും തുറക്കാനും മന്ത്രി അനുമതി തേടി.