corporation

തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ആമയിഴഞ്ചാൻ തോട് ശുചീകരണം തമ്പാനൂർ കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം പുരോഗമിക്കുന്നു.
തോട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങി. ഇവ വേർതിരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറുമെന്ന്‌ മേയർ കെ. ശ്രീകുമാർ അറിയിച്ചു. റെയിൽവേ കോമ്പൗണ്ടിനുള്ളിൽ പാലത്തിനടിയിലൂടെ കടന്നു പോകുന്ന തോട്ടിലെ മാലിന്യം നീക്കംചെയ്യാൻ റെയിൽവേയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചെള്ളുപനി പ്രതിരോധത്തിന്റെ ഭാഗമായി കുറ്റിക്കാടുകളും പുല്ലുനിറഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളും വെട്ടിത്തെളിച്ചുള്ള ശുചീകരണവും സ്‌പ്രേയിംഗ്, ഫോഗിംഗ് എന്നിവയും ഇതോടൊപ്പം ആരംഭിച്ചു. അറുപതിനായിരത്തോളം വീടുകളിൽ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.