ശ്രീനഗർ: ജമ്മുകാശ്മീരിലെ ഹന്ദ്വാര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് ജവാന്മാർക്ക് വീരമൃത്യു . രണ്ട് ഭീകരരെ സെെന്യം വധിച്ചു. സംഭവത്തിൽ ഒരു ജമ്മുകാശ്മീർ പൊലീസുകാരനും മരണപ്പെട്ടു. ഇന്നലെ പുൽവാമ മേഖലയിലും ഏറ്റുമുട്ടൽ നടന്നിരുന്നു.
വീരമൃത്യു വരിച്ചവരിൽ നാല് പേർ കരസേനാംഗങ്ങളാണ്. ഒരാൾ ജമ്മു കശ്മീർ പൊലീസ് സബ് ഇൻസ്പെക്ടറും. ഇവരുടെ വിവരങ്ങൾ സേന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.കാശ്മീരിൽ സമീപകാലത്ത് ഒരു ഓപ്പറേഷനിൽ ഇന്ത്യൻ സേനയ്ക്ക് ഇത്രയുമധികം സേനാംഗങ്ങളെ നഷ്ടപ്പെടുന്നത് ആദ്യമായാണ്. ഹന്ദ്വാരയിലെ വീട്ടിൽ ഭീകരർ ബന്ദികളാക്കിയ ഏതാനും പേരെ രക്ഷിക്കാനുള്ള ദൗത്യമാണു സേനയുടെ 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ഏറ്റെടുത്തത്. വീടിനുള്ളിൽ പ്രവേശിച്ച സേനാംഗങ്ങൾ ബന്ദികളെ രക്ഷിച്ചു. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ വീരമൃത്യു വരിച്ചത്.