neck

കഴുത്തിലെ ചുളിവ് എല്ലാവരിലും ആത്മ വിശ്വാസം കെടുത്തുന്ന ഒന്നാണ്. ചുളിവ് വന്നാൽ ഇനി എന്ത് ചെയ്യും ഇതാണ് പലരുടെയും ചോദ്യം. പ്രായമാകുന്നതിന്റെ ആദ്യസൂചനകൾ ലഭിക്കുന്ന ഇടങ്ങളിൽ പ്രധാനമാണ് കഴുത്ത്.

അതിനാൽ തന്നെ എല്ലാവരിലും ഏറെ പ്രയാസം സൃഷ്ടിക്കും ഈ ചുളിവ്. എങ്കിലിതാ ഇനി ഇത്തരം വിഷമതകൾക്കും ആശങ്കകൾക്കും വിരാമമിടാം. പകരം ചില പൊടിക്കൈകൾ ഉപയോഗിച്ച് നോക്കൂ. വ്യത്യാസം കാണാം.

മുഖത്തെ സുന്ദരമാക്കാനുള്ള ശ്രമങ്ങൾക്കൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് കഴുത്തിലെ ചുളിവുകൾ മാറ്റുക എന്നതും. അതിനാൽ തന്നെ ദിവസവും ത്വക്ക്സംരക്ഷണത്തിനായും കുറച്ച് സമയം കണ്ടെത്തുക.

നീണ്ട മനോഹരമായ കഴുത്തു സ്വന്തമാക്കാനും അവ ഭംഗിയായി സൂക്ഷിക്കാനും കുറച്ച് സമയം കണ്ടെത്തിയേ മതിയാവൂ. അതായത്,പ്രായം കൂടുന്നതിന് മുമ്പേ തന്നെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ സൗന്ദര്യസംരക്ഷണം നടത്താം.

നിലവിലെ അന്തരീക്ഷത്തിലെ മലിനീകരണം ചുളിവുകൾ സൃഷ്ടിക്കാൻ പ്രധാന കാരണമായി മാറുന്നു. അതായത്,വാഹനങ്ങളിൽ നിന്നുള്ള പുകയെ കൂടാതെ സിഗരറ്റിന്റെ പുകയും ശരീരത്തിൽചുളിവുകൾ ഉണ്ടാക്കുന്നു.

മാത്രമല്ല, സൂര്യരശ്മികൾ അമിതമായി ശരീരത്തിലേൽക്കുന്നതും നല്ലതല്ല. അതിനാൽ ഇതിന് പരിഹാരമായി പുറത്തുപോകും മുമ്പ് സണ്‍സ്‌ക്രീൻ ലോഷനുകൾ പുരട്ടുന്നതാണ് ഉത്തമം. അതോടൊപ്പം ശക്തമായ വെയിലുള്ള സമയത്ത് പുറത്തിറങ്ങുമ്പോൾ ശരീരഭാഗം പരമാവധി മൂടുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. അതോടൊപ്പം കുടയോ മറ്റോ ഉപയോഗിക്കുക എന്നിവയും ചെയ്യുന്നത് നല്ലതാണ്.

മാത്രമല്ല, രാവിലെയും വൈകിട്ടും ദിവസവും കൃത്യമായി കഴുത്തിന് ആരോഗ്യവും ദൃഢതയും നല്‍കുന്ന വ്യായാമങ്ങൾ ശീലിക്കുക. കൂടാതെ ഈ ചൂട് കാലത്ത് പെട്ടെന്ന് ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടുന്നതിനാഷ അതിനായി നന്നായി വെളളം കുടിക്കുന്നത് നല്ലതാണ്.

ത്വക്ക് വളരെ മൃദുവാകാനും ചെറുപ്പമാകാനും വേണ്ടി ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഉയരം കുറഞ്ഞ ചെറിയ തലയിണകൾ വേണം ഉപയോഗിക്കാൻ. ത്വക് രോഗവിദഗ്ധനെ കണ്ട് ക്രീമുകൾ വാങ്ങുകയും ചെയ്യാവുന്നതാണ്.