ന്യൂഡൽഹി: വിദേശത്ത് കൊവിഡ് ബാധിച്ച് നാല് മലയാളികൾ മരിച്ചു. മരിച്ചവരിൽ വൈദികനും എട്ടു വയസുകാരനും ഉൾപ്പെടുന്നു. മരിച്ചവരിൽ മൂന്ന് പേരും അമേരിക്കയിലാണ്. കൊട്ടാരക്കര സ്വദേശി ഫാദർ എം.ജോൺ ഫിലേൽഡഫിയയിലാണ് മരിച്ചത്. എട്ടു വയസുകാരനായ കോട്ടയം സ്വദേശി അദ്വൈത് മരിച്ചത് ന്യൂയോർക്കിലാണ്. കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കർ ഫിലേൽഡഫിയയിലും ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ റാസൽഖൈമയിലാണ് മരിച്ചത്.