കല്ലമ്പലം: രണ്ടു വർഷമായി സമ്പാദ്യക്കുടുക്കയിൽ സൂക്ഷിച്ച നാണയത്തുട്ടുകളും നോട്ടുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മൂന്നാം ക്ലാസുകാരി ധിജാലക്ഷ്മി. കെ.ടി.സി.ടി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ മണമ്പൂർ പുത്തൻകോട് സ്വദേശി ധിജാലക്ഷ്‌മി കഴിഞ്ഞ ദിവസം കുടുക്കയിലുണ്ടായിരുന്ന ഏഴായിരത്തോളം രൂപ ബി. സത്യൻ എം.എൽ.എയ്ക്ക് കൈമാറി. ധിജ സ്വന്തമായി നിർമ്മിച്ച സാനിറ്റൈസറും കൊവിഡ് ദുരിതാശ്വാസത്തിനായി നൽകി. കെ.ടി.സി.ടി ചെയർമാൻ ഡോ.പി.ജെ. നഹാസ്, ഷാജി, വിനുരാജ് എന്നിവർ പങ്കെടുത്തു.