sanitiser

റെയ്‌സൻ ​ : സാനിറ്റൈസറിൽ നിന്ന് മദ്യം ഉണ്ടാക്കിയ കേസിൽ മധ്യപ്രദേശിലെ റൈസൻ ജില്ലയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഹാൻഡ് സാനിറ്റൈസറുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ഘടകമാണ് ആൽക്കഹോൾ. സുൽത്താൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബോറിയ ജാഗിർ ഗ്രാമത്തിൽ താമസിക്കുന്ന ഇന്ദൽ സിംഗ് രജ്പുത് എന്നയാളാണ് പ്രതി. 72 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറിൽ നിന്നാണ് രജപുത് മദ്യം നിർമ്മിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഇങ്ങനെ നിർമ്മിക്കുന്ന മദ്യം കഴിച്ചാൽ ഗുരുതരമായ ആരോ‌ഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും മരണം വരെ സംഭവിക്കാവുന്നതുമാണ്.

എക്സൈസ് നിയമപ്രകാരമാണ് രജപുത്തിനെതിരെ കേസെടുത്തെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗൺ കാരണം മധ്യപ്രദേശിലെ മദ്യവിൽപ്പന ശാലകൾ അടച്ചിരിക്കുകയാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനാൽ എല്ലായിടത്തും സാനിറ്റൈസറുകൾക്ക് ആവശ്യക്കാരേറെയാണ്. സാനിറ്റെെസറുകൾ നിർമ്മിക്കാൻ സംസ്ഥാനത്തെ നിരവധി ഡിസ്റ്റിലറികൾക്ക് സ‌ർക്കാർ അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് നിരവധി പേർ സാനിറ്റൈസർ കഴിച്ചു മരണപ്പെട്ടിരുന്നു..