തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച 'അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി സ്‌കൂൾവിക്കി പോർട്ടലിൽ രചനകൾ 50,000 കവിഞ്ഞു. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികളാണ് കഥകളും കവിതകളും ലേഖനങ്ങളും കൈറ്റ് തയ്യാറാക്കിയ സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തത്. സൃഷ്ടികൾ www.schoolwiki.in ൽ വായിക്കാം.