kim-jong-un-

​​​​​സോള്‍: ദക്ഷിണ-ഉത്തര കൊറിയന്‍ അതിര്‍ത്തികളിൽ വെടിവയ്പ്പ്. ഇന്നലെ രാവിലെയോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ വെടിവയ്പ്പുണ്ടായതെന്ന് ദക്ഷിണകൊറിയൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തങ്ങളുടെ ഗാര്‍ഡ് പോസ്റ്റിലേക്ക് ഉത്തരകൊറിയന്‍ സൈന്യം ആദ്യം വെടിയുതിര്‍ത്തതായാണ്‌ ദക്ഷിണ കൊറിയന്‍ സൈന്യം അവകാശപ്പെടുന്നത്. തിരിച്ചടിച്ച തങ്ങള്‍ രണ്ട് റൗണ്ട് വെടിവെയ്പ് നടത്തിയതായി ദക്ഷിണകൊറിയന്‍ സൈന്യംപറയുന്നു.

അതേസമയം സംഘര്‍ഷം രൂക്ഷമാകുന്നത് തടയാന്‍ ഇരുരാജ്യങ്ങളും ആശയവിനിമയ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. കിംഗ് ജോംഗ് ഉൻ കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ നേതാവ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇരുകൊറിയകളും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പുണ്ടായത്. 248 കിലോമീറ്റര്‍ നീളവും നാല് കിലോമീറ്റര്‍ വീതിയുമാണ് ഇരുകൊറിയകള്‍ക്കുമിടയിലുള്ള അതിര്‍ത്തി.